കൊൽക്കത്ത /ആസിഡ് കലർന്ന ഭക്ഷണംകഴിച്ച ഒരു കുടുംബത്തിലെ ആറുപേർ ഗുരുതരാവസ്ഥയിൽ. ബംഗാളിലെ മിഡ്‌നാപുറിൽ ഞായറാഴ്‌ചയാണ് സംഭവം. വെള്ളമാണെന്ന് കരുതി ആസിഡ് ഒഴിച്ചാണ് വീട്ടമ്മ ചോറും കറിയും പാകം ചെയ്തത്. വെള്ളി ആഭരണപണിക്കാരനാണ് ഭർത്താവ് സന്തു. അദ്ദേഹം തന്റെ ജോലി ആവശ്യത്തിനായി വീട്ടിൽ ആസിഡ് സൂക്ഷിക്കാറുണ്ട്.
ഉച്ചഭക്ഷണത്തിന് ഉണ്ടാക്കിയ കറിയിൽ വീട്ടമ്മ അബദ്ധത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡും വെള്ളവും സൂക്ഷിക്കുന്ന കാനുകൾ ഒരേ പോലെയായതിനാലാണ് അബദ്ധം സംഭവിച്ചതെന്ന് പറയുന്നു. ഉച്ചഭക്ഷണം കഴിച്ചയുടനെ കുടുംബത്തിലെ ആറുപേരും അവശനിലയിലാവുകയായിരുന്നു. കടുത്ത വയറുവേദന, ഛർദി, ശ്വാസതടസം എന്നിവ ഉണ്ടായതോടെ ഇവർ അയൽവാസികളെ വിളിച്ചു വരുത്തി. ഗൗരവാവസ്ഥ തിരിച്ചറിഞ്ഞതോടെ വേഗത്തിൽ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ ആസിഡ് കലർന്ന ഭക്ഷണം ഉള്ളിലെത്തിയെന്ന് സ്ഥിരീകരിച്ചതോടെ ആറുപേരെയുംവിദഗ്‌ധ ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് മാറ്റി.
ആരോഗ്യനിലയിൽ പ്രതികരിക്കാറായിട്ടില്ലെന്നും ആരും അപകടാവസ്ഥ തരണം ചെയ്‌തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് കുട്ടികളും നാല് മുതിർന്നവരുമാണ് ചികിത്സയിലുള്ളത്.
Advertisement