കുവൈത്ത് /
കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തിൽ വീണ്ടും അപകടം. അപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ്(38) ആണ് ഓയിൽ റിഗിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.
ദിവസങ്ങൾക്ക് മുമ്പ് അബ്ദല്ലിയിലെ എണ്ണഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. ജോലിക്കിടെ ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരണപ്പെട്ടത് . ഇരുവരും എണ്ണ ഖനന മേഖലയിലെ കരാർ തൊഴിലാളികളായിരുന്നു.
Advertisement