തിരുവനന്തപുരം /കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിനിയുടെ കൈ അറ്റുപോയി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുണ്ടായ അപകടത്തിൽ നാഗരുകുഴി സ്വദേശി ഫാത്തിമയുടെ (19) കൈയാണ് അറ്റുപോയത്.
ഫാത്തിമയും സഹപാഠി ഷബാനയും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബസ് സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനത്തിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണ ഫാത്തിമയുടെ കൈയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
നാട്ടുകാരാണ് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ഫാത്തിമയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നയാണ്. കൈ തുന്നി ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.