"

BREAKING NEWS


സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേർ കുറ്റക്കാര്‍

advertise here

പയ്യന്നൂര്‍ /
സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേർ കുറ്റക്കാര്‍

2012 ആഗസ്ത് ഒന്നിന് പയ്യന്നൂര്‍ പോലീസിനെ ബോംബെറിഞ്ഞ കേസിലാണ് പയ്യന്നൂര്‍ നഗരസഭ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി മെമ്പറും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ നിഷാദ് (35), അന്നൂരിലെ ടി.സി.വി നന്ദകുമാര്‍ (35), എന്നിവരെ തളിപ്പറമ്പ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍ പ്രശാന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 
                         മറ്റ് രണ്ട് പ്രതികളെ വെറുതെ വിട്ടു. നോമിനേഷന്‍ നല്‍കുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതിനാല്‍ നിഷാദിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തടസമില്ല. 2012ല്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.പയ്യന്നൂര്‍ സ്റ്റേഷനിലെ എസ്.ഐ: കെ.പി രാമകൃഷ്ണന്‍, അഡീ.എസ്.ഐ: കുട്ടിയമ്പു, സി.പി.ഒ പ്രമോദ്, ഡ്രൈവര്‍ നാണുക്കുട്ടന്‍, കെ.എ.പി.യിലെ അനൂപ്, ജാക്സണ്‍ എന്നിവരടങ്ങിയ പോലീസ് സംഘത്തിന് നേരെ രണ്ട് ബൈക്കുകളിലെത്തിയ പ്രതികള്‍ ബോംബെറിയുകയായിരുന്നു എന്നതാണ് കേസ്
Advertisement
BERIKAN KOMENTAR ()