"

BREAKING NEWS


തലശേരിയിൽ എം.ഡി.എം.എ: രണ്ടുപേർ പിടിയിൽ

advertise here


തലശ്ശേരി / റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് പട്രോളിങ്ങിനിടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. പാനൂർ ആണ്ടിപ്പീടിക സ്വദേശി വി.പി. മുഹമ്മദ് റഫ്‌നാസ് (28), തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി കെ.പി. നാഫിഹ് നാസർ (28) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽനിന്ന് 0.79 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.

സംശയാസ്പദമായി കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനായാണ് സൂക്ഷിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. തലശ്ശേരി ഇൻസ്പെക്‌ടർ ടി.വി. ബിജു പ്രകാശിന്റെ നിർദേശ പ്രകാരം എസ്.ഐ പി.വി. ഷമീൽ, എസ്.സി.പി.ഒ ലിംനേഷ്, സി.പി.ഒ പ്രശോഭ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Advertisement
BERIKAN KOMENTAR ()