"

BREAKING NEWS


കാറിന്റെ ബോണറ്റിന്റെ അടിയിൽ 4.5കിലോ കഞ്ചാവ്

advertise here



മാനന്തവാടി /മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് എക്സൈസ് ഇൻസ്‌പെക്ടർ വി. ആർ. ജനാർദ്ധനനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന കെഎൽ-52-ക്യൂ-4170 നമ്പർ സ്വിഫ്റ്റ് കാറിന്റെ ബോണറ്റിന്റെ അടിയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 4.5 കിലോ കഞ്ചാവ് കണ്ടെടുത്ത് മലപ്പുറം കൊണ്ടോടി സ്വദേശി അഫ് ലാഹ്, കോഴിക്കോട് ഫറോക് കോട്ടപ്പാടം സ്വദേശി അൽത്താഫ്, കോഴിക്കോട് വെള്ളാശ്ശേരി താഴെ സ്വദേശി അഫ്നാസ് എന്നിവർക്കെതിരെ കേസെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി. ഷാജി, ടി. സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. കെ. അനിൽകുമാർ, പി. കെ. ചന്തു എന്നിവർ ഉണ്ടായിരുന്നു

Advertisement
BERIKAN KOMENTAR ()