"

BREAKING NEWS


ചലച്ചിത്ര പുരസ്കാരങ്ങളിൽ രചന വിഭാഗത്തിൽ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം പി.കെ.സുരേന്ദ്രന് 'ആഖ്യാനത്തിൻ്റെ പിരിയൻ കോവണികൾ' എന്ന കൃതിക്കാണ് പുരസ്ക്കാരം

advertise here


 തളിപ്പറമ്പ് /കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ രചന വിഭാഗത്തിൽ മികച്ച ഗ്രന്ഥത്തിനുള്ള

 പുരസ്ക്കാരം പി.കെ.സുരേന്ദ്രന് ലഭിച്ചു.

'ആഖ്യാനത്തിൻ്റെ പിരിയൻ കോവണികൾ' എന്ന കൃതിക്കാണ് പുരസ്ക്കാരം.

കൊച്ചിയിലെ പ്രണത ബുക്സ് ആണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ചലച്ചിത്ര രംഗത്തെ പറ്റിയുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട പഠനങ്ങൾ വൈജ്ഞാനികാംശത്തിലും അപഗ്രഥനത്തിലും മികവ് പുലർത്തുന്നതായും ജൂറി റിപ്പോർട്ടിൽ വിലയിരുത്തി. 

ലോക സിനിമയെയും, സമകാലിക മലയാള സിനിമയെയും കുറിച്ച് ലേഖനങ്ങളിലൂടെ മൗലികവും അപഗ്രഥനാത്മകവുമായ ചലച്ചിത്ര നിരൂപണ രീതിയുടെ പ്രയോഗത്തിനാണ് പുരസ്ക്കാരം.

പതിനഞ്ച് പുസ്തകങ്ങളാണ് പരിഗണനക്ക് വന്നത്. 

30,000 രൂപയും, ശില്പവും, പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം.


 

ഡോ :പി .കെ .രാജശേഖരനായിരുന്നു രചന വിഭാഗത്തിലെ  ജൂറി ചെയർമാൻ.

ഡോ :മുരളീധരൻ തറയിൽ, ഡോ: ബിന്ദു മേനോൻ എന്നിവരായിരുന്നു അംഗങ്ങൾ .

സി. അജോയ് ആയിരുന്നു മെമ്പർ സെക്രട്ടറി. 

രാമന്തളി സ്വദേശിയായ സുരേന്ദ്രൻ ഇപ്പോൾ പട്ടുവം കുളക്കാട്ട് വയലിലാണ് തമസം.

മുംബൈയിൽ സെൻറർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കണോമി എന്ന സ്ഥാപനത്തി 30 വർഷം ജോലി ചെയ്തിരുന്നു. ഈ സമയം

മുംബൈയിൽ ഫിലിം സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. അക്കാലത്ത് സിനിമക്ക് സബ്ടൈറ്റിൽ ചെയ്യാനായി മുംബൈയിൽ എത്തിയിരുന്ന മലയാളത്തിലെ പ്രമുഖ സംവിധായകരായ ടി.വി.ചന്ദ്രൻ , കെ.ആർ.മോഹനൻ, പവിത്രൻ, ചിന്താ രവി, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ ,ജോൺ എബ്രഹാം എന്നിവരുമായി ബന്ധമുണ്ടായിരുന്നു .

അഞ്ച് ക്യാമറകൾ ജീവിതം പറയുന്നു, സിനിമ പാതി പ്രേക്ഷകൻ ബാക്കി, 

സിനിമ വാക്കുകളിൽ കാണുമ്പോൾ എന്നിവ സുരേന്ദ്രൻ്റെ മറ്റു കൃതികളാണ്. 

പൂനെ ഫിലിം ആർക്കൈവ്സ് സാരഥിയായ പി.കെ.നായരുടെ ലേഖന സമാഹാരം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നുണ്ട്.

റഷ്യൻ സംവിധായകൻ ആന്ദ്രെ താർക്കോസ്കിയെ കുറിച്ചുള്ള പുസ്തകമായ വിശ്വാസവും ബലിയും ആണ് പുതുതായി പുറത്തിറങ്ങാനുള്ളത്.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ.ഇപ്പോൾ ആനുകാലികങ്ങളിൽ സിനിമയെക്കുറിച്ച് എഴുതുകയും, ആകാശവാണിയിൽ പ്രഭാഷണം നടത്തുകയും, കോളേജുകളിൽ സിനിമയുടെ ക്ലാസ്സുകൾ എടുക്കുകയും ചെയ്തു വരുന്നുണ്ട്.സുമതിയാണ് ഭാര്യ. അമൃത മകളാണ്.

(വാർത്ത: രാജൻ തളിപ്പറമ്പ്)

Advertisement
BERIKAN KOMENTAR ()