ആറളം: രണ്ടുദിവസമായി മലയോരമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ ആറളം വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ ഉരുൾ പൊട്ടിയതായി സംശയം. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ തോടുകളിലേയും,
കക്കുവ പുഴയിലേയും ജലനിരപ്പ് ഉയർന്നു. കീഴ്പ്പള്ളിയിൽ നിന്നും പതിമൂന്നാം ബ്ലോക്കിലേക്ക് പോകുന്ന
പാലത്തിൻ്റെ മുകളിലൂടെ വെള്ളം കുത്തി ഒഴുകി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
കക്കുവ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ആറളം, പായം, ഇരിട്ടി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Advertisement