കൊച്ചി: നഗരത്തിലെ കൊച്ചിയില്‍ റോഡ് കടക്കാന്‍ നീന്തല്‍ പഠിക്കണമെന്നും എന്നാല്‍ കൊച്ചി മെട്രോയില്‍ സഞ്ചരിക്കാന്‍ അതിന്റെ ആവശ്യമില്ലെന്നും സൂചിപ്പിക്കുന്ന ട്രോളാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു വശത്ത് മായാവി സിനിമയില്‍ സലീം കുമാര്‍ കുടവുമായി പുഴ നീന്തികടക്കുന്ന ചിത്രവും മറുവശത്ത് കൈയില്‍ ലാപ്ടോപ്പുമായി ഒരു ആഢംബരകാറില്‍ യാത്ര ചെയ്യുന്ന വിജയുടെ ചിത്രവുമായാണ് ട്രോള്‍ ഇട്ടിരിക്കുന്നത്.
മഴ പെയ്താല്‍ കൊച്ചിയുടെ റോഡ് മുഴുവന്‍ തോടാകുന്ന അവസ്ഥയാണ്. എം ജി റോഡിലും ബാനര്‍ജി റോഡിലുമായുള്ള മെട്രോ സ്റ്റേഷനുകളുടെ മുന്നില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വെള്ളക്കെട്ട് എന്നതും ഒരു വസ്തുതയാണ്. കൊച്ചി മെട്രോയുടെ പേജില്‍ വന്ന പോസ്റ്റിനു കീഴില്‍ ആള്‍ക്കാര്‍ ചോദിക്കുന്നതും ഇതു തന്നെയാണ്. മഴ നനയാതെ യാത്ര ചെയ്യാമെങ്കിലും മെട്രോ സ്റ്റേഷനു വെളിയില്‍ ഇറങ്ങിയാല്‍ പിന്നെ സലീം കുമാറിനെപോലെ നീന്തേണ്ടി വരുമെന്നാണ് ഒരാളുടെ കമന്റ്.
Advertisement
