"

BREAKING NEWS


കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ രഥോത്സവം ഇന്ന്

advertise here


കൊല്ലൂർ/കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ നവരാത്രി ഉൽസവത്തിന്റെ ഭാഗമായി രഥോൽസവം ഇന്ന് നടക്കും. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തണയും രഥോത്സവത്തിന് ഭക്തരെ പങ്കെടുപ്പിക്കില്ല.

കർശന നിയന്ത്രണങ്ങളോടെയാണ് കൊല്ലൂരിൽ ഇത്തണയും നവരാത്രി ഉത്സവം നടക്കുക. രാവിലെ പതിനൊന്നരയ്ക്കുള്ള മഹാചണ്ഡികാ യകത്തോടെ മഹാനവമി ആഘോഷ ചടങ്ങുകൾക്ക് തുടക്കമാകും. സന്ധ്യാ ദീപാരാധനയ്ക്കു ശേഷമാണ് രഥോത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്. രാത്രി എട്ടിന് പുഷ്പാലംകൃതമായ രഥത്തിലേറ്റി ദേവീവിഗ്രഹം എഴുന്നള്ളിക്കും. രഥോത്സവ ചടങ്ങുകൾക്ക് മുഖ്യതന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ കാർമികത്വം വഹിക്കും.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രഥോത്സവത്തിൽ ഭക്തരെ പങ്കെടുപ്പിക്കില്ല. നാളെ പുലർച്ചെ നാലിന് നട തുറക്കുന്നതോടെ വിദ്യാരംഭത്തിനും തുടക്കമാകും. സരസ്വതി മണ്ഡപത്തിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക. വൈകിട്ട് 4ന് ശേഷം ഭക്തർക്ക് ക്ഷേത്ര മതിലിന് അകത്തും പ്രവേശനം ഉണ്ടാകില്ല.

ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന കേരളത്തിൽനിന്നുള്ളവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. കണ്ണൂരിൽ നിന്നടക്കം നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയിട്ടുള്ളത്.

(വാർത്ത: പ്രജോഷ് പയ്യന്നൂർ)

Advertisement
BERIKAN KOMENTAR ()