പയ്യാവൂർ /മുല്ലനേഴി കാവ്യപ്രതിഭ പുരസ്കാര ജേതാവായ കെ.വി മെസ്ന, ഹയർ സെക്കണ്ടറിപരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അശ്വിനി ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു. നമ്മുടെ കുറുമാത്തൂർ എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.
രാജേഷ് കുറുമാത്തൂർ അധ്യക്ഷത വഹിച്ചു.എഴുത്തുകാരിയായ റീജ മുകുന്ദൻ കുട്ടികൾക്ക് ഉപഹാരങ്ങൾ കൈമാറി. പ്രശാന്ത് നമ്പ്യാർ,സായുജ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Advertisement