"

BREAKING NEWS


കണ്ണൂര്‍ പാനൂര്‍ പാത്തിപ്പാലത്ത് പുഴയില്‍ വീണകുഞ്ഞ് മരിച്ചു!

advertise here

തലശേരി/ പാനൂര്‍ പാത്തിപ്പാലത്ത് പുഴയില്‍ വീണനിലയില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തി. ഒന്നര വയസുള്ള അന്‍വിത മരിച്ചു. അമ്മ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തലശ്ശേരി കോടതി ജീവനക്കാരന്‍ കെ പി ഷിനുവിന്റെ ഭാര്യയാണ് സോന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും വീണനിലയില്‍ കണ്ടത്.


അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ മൂന്നുപേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തു.ഷിനു പരിസരത്ത് ഉണ്ടായിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Advertisement
BERIKAN KOMENTAR ()