കോഴിക്കോട്/യുവാക്കളിലെ ഹൃദയാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ - കോഴിക്കോട് ആസ്റ്റർ മിംസും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച 10 ഡേയ്‌സ് സൈക്കിൾ ചലഞ്ജ് വിജയികൾക്ക് സമ്മാനദാനവും സൈക്കിൾ റൈഡും നടത്തി.
അബൂബക്കർ 1163 കിലോമീറ്റർ റൈഡു ചെയ്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി, നിഥിൻ ചെലവൂർ (997km) രണ്ടാം സ്ഥാനവും, നിഖിൽ ടി സി (963km) മൂന്നാം സ്ഥാനവും കരസ്ഥമാക്കി, ആദ്യ 10 സ്ഥാനത്തുള്ളവർ യഥാക്രമം- താഹിർ (959km) റിക്കി (728km), സാബു (712km) സുബിൻ (683km) അദീബ് (678km) ബാബു പി കെ ( 656km) മുഹമ്മദ് ശരീഫ് (634km) കരസ്ഥമാക്കി .
ചടങ്ങിൽ ചീഫ് ഓഫ് മെഡിക്കൽ സെർവിസ്സ് ഡോ എബ്രഹാം മാമ്മൻ, കാർഡിയോ തൊറാസിക് സർജൻ ഡോ അനിൽ ജോസ് , കൺസൾറ്റൻറ് കാർഡിയോളജിസ്റ് ഡോ സുദീപ് കോശി കുര്യൻ Calicut Bikers Club പ്രസിഡന്റ് റിയാസ്, കാർഡിയോളജി വിഭാഗം മാനേജർ ഷംജിത് എന്നിവർ സംസാരിച്ചു.
Advertisement