പയ്യാവൂർ (കണ്ണൂർ):പയ്യാവൂർ കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഇരിക്കൂർ കൃഷി ഓഫീസിലെ അസിസ്റ്റന്റ് മല്ലിശ്ശേരിൽ അനിൽകുമാറി (30) നായുള്ള തിരച്ചിൽ ഊർജിതമാക്കുമെന്ന് ഇരിക്കൂർ എം. എൽ. എ സജീവ് ജോസഫ് അറിയിച്ചു.
43 പേരടങ്ങുന്ന ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും കരിമ്പക്കണ്ടി മുതൽ പാറക്കടവ് പാലം വരെ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും മൂന്നാം ദിവസവും ഫലം കാണാത്തതിനാൽ തിരച്ചിൽ താത്കാലികമായി നിർത്തിയിരുന്നു . ഇന്ന് (വെള്ളി ) രാവിലെ മുതൽ നൂറ് പേരടങ്ങുന്ന സംഘം വിവിധ ചെറു ടീമുകളായി തിരിഞ്ഞ് തിരച്ചിൽ തുടരും. എം. എൽ. എ അനിൽ കുമാറിന്റെ വീടും സംഭവ സ്ഥലവും സന്ദർശിച്ചു.സജീവ് ജോസഫ് എം. എൽ. എ യോടൊപ്പം എ. ഡി.എം കെ.കെ.ദിവാകരൻ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്,ഡി. വൈ.എസ്.പി ടി.കെ. രത്നകുമാർ ,
തളിപ്പറമ്പ് തഹസിൽദാർ ഭാസ്കരൻ, ഡെപ്യൂട്ടി തഹസിൽദാർ വിജയൻ , പയ്യാവൂർ സി. ഐ ഉഷാകുമാരി, വില്ലേജ് ഓഫീസർ എം.സി. ജിജു , രാഘവൻ, പ്രീത സുരേഷ്, ജിത്തു തോമസ്, ഇ.ടി.രൂപേഷ് , ഇ. കെ കുര്യൻ,എം. സി നാരായണൻ എന്നിവർ സംഭവസ്ഥലത്ത് കാര്യങ്ങൾ വിലയിരുത്തുകയും തിരച്ചിലിന് നേതൃതം നൽകുകയും ചെയ്തു. (തയ്യാറാക്കിയത്: തോമസ് അയ്യങ്കനാൽ )