കണ്ണൂര്‍ /തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. അസമില്‍ നിന്ന് പിടിയിലായ പ്രതിയെ പൊലീസ് നാട്ടിലെത്തിച്ചു. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
സെപ്റ്റംബര്‍ 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെയാണ് കവര്‍ച്ചാ സംഘം മോഷണത്തിനിടെ ആക്രമിച്ചത്. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് പ്രതികള്‍ നേരത്തെ മനസിലാക്കിയിരുന്നു. വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം അടച്ച് ആയിഷയെ വീടിനു പുറത്തിറക്കിയാണ് പ്രതികള്‍ ആക്രമിച്ചത്. പുലര്‍ച്ചെ നമസ്‌കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടര്‍ ഓണാക്കിയിട്ടും വെള്ളം കിട്ടാതായതോടെ വീടിന് പുറത്തിറങ്ങുകയായിരുന്നു. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണ സംഘം പറിച്ചെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
അസി.കമ്മീഷണർ പി.പി.സദാനന്ദൻ്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ ബിജുപ്രകാശ്, ചക്കരക്കൽ അഡീ.എസ്.ഐ രാജീവൻ, കണ്ണൂർ ടൗണിലെ എസ്ഐമാരായ അനീഷ്, ഹാരീസ്, ഉണ്ണിക്കൃഷ്ണൻ, യോഗേഷ്, എഎസ് ഐമാരായ രഞ്ചിത്ത് അജയൻ, സജിത്ത്, ബാബുപ്രസാദ്, എഎസ്ഐ നാസർ തുടങ്ങി 20 അംഗ സംഘമാണ് ഊണും ഉറക്കവുമൊഴിഞ്ഞ് പ്രതിയെ പിടികൂടിയത്.മറ്റു പ്രതികളെയും ഉടനെ പിടിക്കും.സ്വർണവും കണ്ടെടുക്കുമെന്ന് ശ്രീജിത്ത് കൊടേരി അറിയിച്ചു.
Advertisement