ലുസോണ്‍: ഫിലിപ്പീന്‍സിലുണ്ടായ കൊമ്പാസു ചുഴലിക്കാറ്റില്‍ 19 പേര്‍ മരണമടഞ്ഞതായും 13 പേരെ കാണാതായതായും റിപ്പോര്‍ട്ട്. വടക്കന്‍ ദ്വീപായ ലുസോണിലാണ് കാറ്റ് ഏറ്റവും നാശം വിതച്ചത്.
കാറ്റില്‍ 329 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 89 എണ്ണം പൂര്‍ണ്ണമായും തകര്‍ന്നു. 50,040 കുടുംബങ്ങളെ കാറ്റ് പ്രതികൂലമായി ബാധിച്ചുവെന്നും നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ടര്‍ വ്യക്തമാക്കി.
ചുഴലിക്കാറ്റും ശക്തമായ മഴയും മുന്നില്‍ കണ്ട് 10,000 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഹോങ്‌കോംഗിലേക്ക് കടന്ന ചുഴലിക്കാറ്റ് അവിടെ ഒരാളുടെ മരണത്തിന് ഇടയാക്കി. ആറ് പേര്‍ക്ക് പരിക്കേറ്റു. അവിടെ നിന്നും ചൈനീസ് ദ്വീപായ ഹെയ്‌നാനിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.
Advertisement