കണ്ണൂർ/മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ പിന്നോക്ക അധ:സ്ഥിത വർഗ്ഗത്തിൻ്റെ അസ്തിത്വം ഉയർത്തിപ്പിടിക്കുകയും അവരുടെ അവകാശ താല്പര്യ സംരക്ഷണത്തിന് എക്കാലവും നിലകൊള്ളുകയും ചെയ്ത പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് പാർട്ടി നിയമസഭാകക്ഷി ഉപനേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എ.പറഞ്ഞു.
കണ്ണൂർ ജില്ലാ മുസ്ലിംലീഗ് നേതൃയോഗം ബാഫഖി തങ്ങൾ സൗധത്തിലെ ഇ.അഹമ്മദ് സാഹിബ് മെമ്മാറിയൽ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധികളെ വിജയകരമായി അതിജീവിച്ച പാർട്ടിയാണ് മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്ക് അപ്പുറത്ത് അഭിമാനകരമായ അസ്തിത്വം എന്ന പ്രമേയമാണ് എന്നും മുസ്ലിം ലീഗിൻ്റെ പ്രഖ്യാപിത ലക്ഷ്യം. അതിന്ന് പാർട്ടിയെ കൂടുതൽ കരുത്തോടെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നതെന്നും അതിനുള്ള നയരേഖയാണ് പാർട്ടി അംഗീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ. തങ്ങൾ അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി സ്വാഗതം പറഞ്ഞു.പാർട്ടി നയരേഖ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടരി പി.കെ.ഫിറോസ് അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് കുട്ടി അഹമ്മദ് കുട്ടി, സെക്രട്ടരിമാരായ കെ.എം.ഷാജി, അബ്ദുറഹിമാൻ കല്ലായി എന്നിവർ പ്രസംഗിച്ചു. ഉന്നതാധികാര സമിതി അംഗവും മുസ്ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടരിയുമായ കെ.പി.എ.മജീദ് ചർച്ചകൾക്ക് മറുപടി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്, ജനറൽ സെക്രട്ടരിമാർ, മറ്റു പ്രവർത്തക സമിതി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ വി.പി. വമ്പൻ നന്ദി പറഞ്ഞു.ഉച്ചക്ക് ശേഷം നടന്ന പോഷക സംഘടന ജില്ലാ ഭാരവാഹികളുടെ യോഗം കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ.എസ്.മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.പി.കെ.ഫിറോസ്, അബ്ദുറഹിമാൻ കല്ലായി, അഡ്വ.അബ്ദുൽ കരീംചേലേരി പ്രസംഗിച്ചു.ഡോ.എം.കെ.മുനീർ എം.എൽ.എ. ചർച്ചകൾക്ക് മറുപടി പറഞ്ഞു.ജില്ലാ ലീഗ് സെക്രട്ടരിമാരായ കെ.ടി.സഹദുല്ല സ്വാഗതവും അഡ്വ.കെ.എ.ലത്തീഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി.താഹിർ പങ്കെടുത്തു