അഴീക്കോട്/പൂതപ്പാറ - വായിപ്പറമ്പ്, കടപ്പുറംറോഡ് - നീർക്കടവ് റോഡുകളുടെ ടാറിംങ് പ്രവൃത്തി ആരംഭിക്കുന്നതിനു മുൻപായി ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്രസ്തുത റോഡുകളുടെ ക്രോസ് ചെയ്യുന്ന പൊയിന്റുകളുടെ പണി അടിയന്തിരമായി പൂർത്തീകരിക്കാൻ കെ.വി സുമേഷ് എം.എൽ.എ യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ഭാരവാഹികൾ, ജലജീവൻ മിഷൻ ഉദ്യോഗസ്ഥർ, പി.ഡബ്യു.ഡി ഉദ്യോഗസ്ഥർ, കോൺട്രാക്ടർമാർ എന്നിവരുടെ യോഗം തീരുമാനിച്ചു.
അഴീക്കോട് പഞ്ചായത്ത് ഓഫീസിൽവെച്ച് ചേർന്ന യോഗത്തിൽ റോഡ് ടാർ ചെയ്തതിനു ശേഷം റോഡ് പൊട്ടിച്ച് കുടിവെള്ള പൈപ്പ് ഇടുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു യോഗം വിളിച്ചു ചേർത്തത് എന്ന് കെ.വി.സുമേഷ് എം.എൽ.എ പറഞ്ഞു.
പെട്ടെന്ന് തന്നെ റോഡ് ക്രോസ് ചെയ്ത് പൈപ്പ് ഇടുന്ന പണി പൂർത്തീകരിക്കാൻ ആവശ്യമായ തീരുമാനം യോഗം എടുത്തു. കാര്യങ്ങൾ കോഡിനേറ്റ് ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
Advertisement