"

BREAKING NEWS


തൊഴിലാളി ക്ഷേമനിധി ആനുകൂല്യം വർദ്ധിപ്പിക്കുക : ഐ.എൻ.ടി.യു.സി

advertise here


 വളപട്ടണം (കണ്ണൂർ) : കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷമായി തൊഴിലാളികൾക്ക് തൊഴിലും കൂലിയും നഷ്ടപ്പെട്ട സാഹചര്യത്തിൽ കേരളത്തിലെ എല്ലാ തൊഴിലാളി ക്ഷേമ ബോർഡുകളും ആനുകൂല്യങ്ങൾ വർധിപ്പിച്ചു നൽകണമെന്നും സർക്കാർ നിർത്തലാക്കിയ കാരുണ്യ ബെനവലന്റ്  ഫണ്ട്  പുനഃസ്ഥാപിക്കണമെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി. വി. ശശീന്ദ്രൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി അഴീക്കോട് നിയോജകമണ്ഡലം നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശീന്ദ്രൻ.

നിയോജക മണ്ഡലം പ്രസിഡണ്ട് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഴീക്കോട്  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. കെ.അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കൂക്കിരി രാജേഷ്, എം.കെ. രവീന്ദ്രൻ, എ.എൻ. രാജേഷ്, കെ.പ്രശാന്ത് കുമാർ,ടി.ശങ്കരൻ, എ.പി. രവീന്ദ്രൻ, എ.ടി. നിശാത്ത്, ആർ. പ്രമോദ്,ജാഫർ മാങ്കടവ്, പ്രേംജിത്ത് പൂച്ചാലി, കെ. മനീശൻ, കെ. പി.വസന്ത, വി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Advertisement
BERIKAN KOMENTAR ()