"

BREAKING NEWS


അറിവിന്റെ ആദ്യാക്ഷരം കുറിച്ച്കുരുന്നുകള്‍

advertise here


മുഴക്കുന്ന് (കാക്കയങ്ങാട്): വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടന്ന . കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളില്‍ ഇത്തവണ എഴുത്തിനിരുത്ത് നടന്നത്. അതിനാല്‍ തന്നെ ഇത്തവണയും വീടുകളിലും വിദ്യാരംഭചടങ്ങുകള്‍ നടന്നു.

കൊല്ലൂര്‍ മൂകാംബികാ ദേവീക്ഷേത്രത്തില്‍മലയാളികൾ അടക്കം ആയിരങ്ങളാണ് വിദ്യാരംഭം കുറിച്ചത്.തന്ത്രി ഡോ:കെ.രാമചന്ദ്രഅഡിഗ എഴുത്തിനിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. ആദ്യക്ഷരം കുറിക്കുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനനുവദിച്ചിരുന്നുള്ളു. കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിച്ചത്‌.


  ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കുട്ടികളെ മാതാപിതാക്കള്‍ തന്നെയാണ് എഴുത്തിനിരുത്തിയത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ എഴുത്തിനിരുത്താനുള്ള സൗകര്യം നൽകിയത്. പ്രത്യേക ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. അതുവഴി 3500 നും 4000നും ഇടയില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ക്ഷേത്രംഅധികാരികള്‍ അറിയിച്ചത്.

തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം, ആറ്റുകാല്‍ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, എറണാകുളം, ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബി എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഇത്തവണ എഴുത്തിനിരുത്ത് ചടങ്ങില്ല. പകരം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എം.ടി. വാസുദേവന്‍ നായരുടെ ഡിജിറ്റര്‍ ഓപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. പാലക്കാട്, കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലും ഇത്തവണയും എഴുത്തിനിരുത്തല്‍ ഇല്ല.


കണ്ണൂരിൽപള്ളിക്കുന്ന് മൂകാംബിക, മുഴക്കുന്ന് മൃദംഗശൈലേശ്വരി, ആലക്കോട് അരങ്ങംക്ഷേത്രം, പയ്യാവൂർശിവക്ഷേത്രം, ഉളിക്കൽ അർജ്ജുൻ കോട്ടക്ഷേത്രം, വയത്തൂർ കാലിയാർ തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ കുട്ടികളെത്തി.

ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിജയദശമി ദിവസമായ ഇന്ന് രാവിലെ വിശേഷാൽ പൂജകളും വിദ്യാരംഭവും നടന്നു കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു പൂജാകർമ്മങ്ങൾക്കും വിദ്യാരംഭത്തിനും ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.


കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി മൂന്ന് ദിനങ്ങളിലായി നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ഇ എൻ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു ദുർഗ്ഗാഷ്ടമി, മഹാനവമി ദിനങ്ങളിൽ ഗ്രന്ഥം വെപ്പ്, വാഹന പൂജ എന്നിവയ്ക്ക് നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു

വിജയദശമി ദിനമായ വെള്ളിയാഴ്ച രാവിലെ നടന്ന ഗ്രന്ഥപൂജയ്ക്ക് ശേഷം ഗ്രന്ഥങ്ങൾ സ്വീകരിച്ചു  ക്ഷേത്രസന്നിധിയിൽ നിന്നും വായിച്ചു  പ്രാർത്ഥനയോടെ കുട്ടികൾ മടങ്ങി. തുടർന്ന് കോട്ടൂർ കരിപ്പീലി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന വിദ്യാരംഭത്തിന് നിരവധി കുരുന്നുകൾ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു.

Advertisement
BERIKAN KOMENTAR ()