"

BREAKING NEWS


ശാസ്ത്ര സാഹിത്യ പരിഷത്ത്:മക്കൾക്കൊപ്പം വിജയപ്രഖ്യാപനവും റിസോഴ്സ് ടീം അംഗങ്ങൾക്കുള്ള ആദരിക്കലും

advertise here




ഇരിട്ടി (കണ്ണൂർ): ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിട്ടിമേഖലാ വിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "മക്കൾക്കൊപ്പം" പരിപാടിയുടെ വിജയ പ്രഖ്യാപനവും റിസോഴ്സ് ടീം അംഗങ്ങളെ ആദരിക്കലും

ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ   ടി കെ. ഫസീല ഉദ്ഘാടനം ചെയ്തു.

 കീഴൂർ സനില കുമാരി സ്മാരക വായനശാലയിൽ വെച്ച് നടന്ന പരിപാടിയിൽ

.എൻ. രവീന്ദ്രനാഥ് അധ്യക്ഷനായി

കെ. ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.പരിഷത്ത് ജില്ലാ പ്രസിഡണ്ട്. പി.കെ. സുധാകരൻ വിജയ പ്രഖ്യാപനം നടത്തി നഗരസഭാ കൗൺസിലർ .പി. രഘു റിസോഴ്സ് ടീം അംഗങ്ങളെ ആദരിച്ചു ശാസ്ത്ര കേരളം കൗമാര സ്പെഷ്യൽ പതിപ്പ്

അലീന ബാബു, ദിയ രഘു, അനാമിക ബാബു എന്നിവർക്ക് കൈമാറി ടി.കെ. ഫസീല മേഖലാതല പ്രകാശനം നിർവഹിച്ചു  .കെ. സുരേഷ്, പി.ആർ. അശോകൻ, പി. രവീന്ദ്രൻ, സി കെ. ലളിത, വി. ദിനചന്ദ്രൻ, കെ. പ്രഭാകരൻ, പ്രജീഷ്, കെ. ഹരീന്ദ്രൻ, സജിത്ത്, അമ്പിളി, അനുശ്രീ, സന്ധ്യ രവീന്ദ്രൻ,.കെ. മോഹനൻ എന്നിവർ സംസാരിച്ചു

Advertisement
BERIKAN KOMENTAR ()