ഇരിട്ടി /ഒരു അഭിനേത്രി ആകുമ്പോൾ ഡോക്ടറായി അഭിനയിക്കുക വലിയ പാടുള്ള സംഗതിയല്ല. പക്ഷേ മേഘയുടെ സ്വപ്നം അതല്ല. ഡോക്ടർ ആവണം അഭിനയിക്കുകയും വേണം. പ്ലസ് വൺ കാരിയായ മേഘയ്ക്ക് കുട്ടിക്കളിയല്ല അഭിനയം. ചെറുപ്പത്തിൽ ചലച്ചിത്രതാരം ദിലീപിനോടു തോന്നിയ ആരാധനയാണ് മേഘയെ അഭിനയത്തിലേക്ക് അടുപ്പിച്ചത്. രണ്ടാം ക്ലാസിൽ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചായിരുന്നു തുടക്കം. പിന്നെ ഒട്ടേറെ പരസ്യചിത്രങ്ങളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു.
തുമ്പപ്പൂ'വിൽ മൃദുല വിജയ് അവതരിപ്പിക്കുന്ന വീണ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്യുന്നത് മേഘയാണ്. അണിഞ്ഞൊരുങ്ങി നടക്കാൻ തീരെ താൽപര്യമില്ലാത്ത വീണ ചെറുപ്പത്തിലും അങ്ങനെ തന്നെയായിരുന്നോ ? കാത്തിരുന്നു കാണാം.അഭിനയം പോലെ തന്നെ നൃത്തവും മേഘയുടെ വലിയ സ്വപ്നമാണ്. ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്നുണ്ട്. സീരിയൽ സിനിമ താരമായ ആകാശ് ആണ് മേഘയുടെ അനിയൻ. ഇരിട്ടി സ്വദേശിയാ അച്ഛൻ മഹേഷ് കിൻഫ്രയിൽ ഉദ്യോഗസ്ഥനാണ്. അമ്മ ബിന്ദു വീട്ടമ്മയാണ്. ഇരിട്ടി സ്വദേശികൾ എങ്കിലും ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്താണ് സ്ഥിരതാമസം. മഴവിൽ മനോരമയിൽ തുമ്പപ്പൂ ഒക്ടോബർ 18 മുതൽ തിങ്കൾ-വെള്ളി രാത്രി 8 മണിക്ക് .