"

BREAKING NEWS


കർണ്ണാടകത്തിൽ നിന്നും പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

advertise here


ഇരിട്ടി /കർണ്ണാടകത്തിൽ നിന്നും പച്ചക്കറിയെന്ന വ്യാജ്യേന കേരളത്തിലേക്ക് കടത്തുകയായിരുന്ന  നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇരിട്ടി പൊലിസ് പിടികൂടി. വാഹനത്തിൽ ഉണ്ടായിരുന്ന മൊകേരി കൂരാറ പുത്തൻവീട്ടിൽ സജിത്ത് ( 35 ), മാഹി പള്ളൂരിലെ  നാലു തറയിൽ സുഭാഷ് (34) എന്നിവരെ അറസ്റ്റ് ചെയ്തു.

പച്ചക്കറി ചാക്കിനിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന  നിരോധിത ഉൽപ്പന്നങ്ങളായ ഹാൻസ് ,കൂൾ ലിപ്പ് തുടങ്ങിയ 10,500 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് പിടികൂടിയത്‌.  രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രിയോടെ  പ്രിൻസിപ്പൽ എസ് ഐ ദിനേശൻകൊതേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം  ഇരിട്ടി പൊലിസ് സ്റ്റേഷന് മുന്നിൽ നടത്തിയ വാഹന പരിശോധനയിലാണ് രണ്ടുപേരും പുകയില ഉൽപ്പന്നങ്ങൾ സഹിതം  പിടിയിലാകുന്നത്.

Advertisement
BERIKAN KOMENTAR ()