ഇടുക്കി /പൂപാറ പന്നിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരാള്‍ മരിച്ചു. എസ്റ്റേറ്റ് പൂപാറ സ്വദേശി ഓലപുരക്കല്‍ മോഹനന്‍ ആണ് മരിച്ചത്. ഞായറാഴ്ചയുണ്ടായ കനത്ത മഴയിലായിരുന്നു സംഭവം. ആനയിറങ്കല്‍ ഡാമില്‍ നിന്നും വെള്ളം ഒഴുകിവരുന്ന പുഴയായിരുന്നു. പുഴയില്‍ കാല്‍ കഴുകാനോ കുളിക്കാനോ ഇറങ്ങിയതിനിടയിലാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മഴക്കെടുതിയുടെ സാഹചര്യത്തില്‍ സംഭവിച്ചൊരു മരണമല്ല. ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയാണിത്. തിങ്കളാഴ്ച വൈകുന്നേരം സംഭവമുണ്ടാവുകയും രാത്രി തന്നെ മൃതദേഹം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.
Advertisement