കോട്ടയം /കനത്ത മഴയിൽ വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ . ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് . ജയദീപിനെയാണ് സസ്‌പെന്റ് ചെയ്തത് . യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജുവാണ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയത് .
കോട്ടയം ജില്ലയിലെ പൂഞ്ഞാർ സെന്‍റ് മേരീസ് പള്ളിയ്‌ക്ക് മുന്നിൽ വെച്ചാണ് കെഎസ്ആർടിസി ബസ് വെള്ളത്തില്‍ മുങ്ങിയത് . ഈരാറ്റുപേട്ടയ്‌ക്ക് പോയ ബസ് പള്ളിയ്‌ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുക്കാല്‍ഭാഗത്തോളം വെള്ളത്തിൽ മുങ്ങിയത്. ഇവിടെ ഒരാൾ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് പുറത്തെത്തിച്ചത്. പിന്നീട് കെഎസ്ആര്‍ടിസി ബസ് വടംകെട്ടിയാണ് വെള്ളത്തില്‍ നിന്നും വലിച്ചുകയറ്റിയത്