തിരുവനന്തപുരം/ സംസ്ഥാനത്ത് ഇന്ന് മഴ മാറി നിന്നേക്കും. ഇന്ന് ഒരിടത്തും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഇല്ല. സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ നാളെ മുതൽ മഴ വീണ്ടും ശക്തമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെമുന്നറിയിപ്പ്.
അതേസമയം വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. കെഎസ്ഇബിയ്ക്ക് കീഴിലെ പത്ത് ഡാമുകളിൽ റെയ്ഡ് അലേർട്ട് പ്രഖ്യാപിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച സംസ്ഥാനമൊട്ടാകെ പരക്കെ മഴ പെയ്യും. ഞായറാഴ്ച വരെ മഴതുടരും.
അതേസമയം, ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്ന് നിയന്ത്രണ അളവിൽ മാത്രമേ വെള്ളം തുറന്ന് വിടുകയുള്ളു എന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ. ബി അശോക് അറിയിച്ചിട്ടുണ്ട്. നാളെ മുതൽ മഴ ശക്തമാക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഡാമുകൾ തുറക്കാനുള്ള തീരുമാനം. ഡാം തുറക്കുന്നത് മുൻ കരുതലായിട്ടാണെന്നും കെ എസ് ഇ ബി ചെയർമാൻ അറിയിച്ചു