"

BREAKING NEWS


വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെ വിഴുങ്ങി പെരുമ്പാമ്പ്; കൈയ്യോടെ പിടികൂടി നാട്ടുകാര്‍

advertise here


മലപ്പുറം /വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെ വിഴുങ്ങി പെരുമ്പാമ്പ്. എറിയാട് സ്വദേശിയുടെ വീട്ടുവളപ്പില്‍ കെട്ടിയിട്ട ആടിനെയാണ് പാമ്പ് പിടികൂടിയത്. ആടിന്റെ കരച്ചില്‍ കേട്ടതോടെ അവിടെയെത്തിയപ്പെഴാണ് പാമ്പ് ആടിനെ വിഴുങ്ങുന്ന കാഴ്ച കാണുന്നത്.

തിരുവാലി എറിയാട് തൊണ്ടിയില്‍ പുല്ലുവളപ്പില്‍ ഹുസൈന്റെ വീട്ടുവളപ്പിലാണ് സംഭവം. ഹുസൈന്റെ അയല്‍വാസി കാണാതായ ആടിനെ തിരയുന്നതിനിടെ കുറ്റിക്കാട്ടില്‍ നിന്ന് കരച്ചില്‍ കേട്ടു. അവിടെ എത്തിയപ്പോഴാണ് ആടിനെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു.


എല്ലാവരും ചേര്‍ന്ന് സാഹസികമായി പെരുമ്പാമ്പിനെ പിടികൂടുമ്പോഴേയ്ക്കും ആട് ചത്തിരുന്നു. പെരുമ്പാമ്പിനെ നാട്ടുകാര്‍ പിന്നീട് വനപാലകര്‍ക്ക് കൈമാറി.

കഴിഞ്ഞ ദിവസം കിളിമാനൂരിലും പട്ടിയെ വിഴുങ്ങിയ ശേഷം കിടന്നുറങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. 13ന് ഉച്ചയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് പാമ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി ചാക്കില്‍ കെട്ടി വനംവകുപ്പിന് കൈമാറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ വീണ്ടും കാട്ടില്‍ ഉപേക്ഷിച്ചു. ഇതിന് ഒരാഴ്ച മുമ്പ് തൃശ്ശൂരില്‍ രണ്ട് തെരുവ് നായകളെ തിന്ന് അവശനിലയിലായ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പിനെ ഏല്‍പിച്ചിരുന്നു. കോട്ടയത്ത് ദേശീയപാതയിലും മറ്റൊരു പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.



Advertisement
BERIKAN KOMENTAR ()