"

BREAKING NEWS


കർഷക രക്തസാക്ഷികൾക്ക് ആദരാജ്ഞലി

advertise here


 പയ്യാവൂർ /നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ ഉത്തർപ്രദേശിലെ ലഖിംപൂരിൽ വാഹനം കയറ്റി അരുംകൊല ചെയ്യപ്പെട്ട 5 കർഷകരുടെ സ്മരണയ്ക്ക് മുൻപിൽ ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് ദേശവ്യാപകമായി നടന്ന പരിപാടിയുടെ ഭാഗമായി ഐഫ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷിത്വ അനുസ്മരണം ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് ഉൽഘാടനം ചെയ്തു. 


ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപ്പന്തിയിൽ അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റ്യൻ വെള്ളാരം കുന്നേൽ, അമൽ കുര്യൻ, ജോൺസൺ തുരുത്തിയിൽ, സെബാസ്റ്റ്യൻ കിഴക്കേ തലക്കൽ, ജോസ് ഇളയാനിത്തോട്ടം, ബാബു ടി എന്നിവർ സംസാരിച്ചു. കോരിച്ചൊരിയുന്ന മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക രക്തസാക്ഷി അനുസ്മരണം നടന്നു.

Advertisement
BERIKAN KOMENTAR ()