"

BREAKING NEWS


സി.പി.എമ്മിൻ്റേത് തൊഴിലാളി വിരുദ്ധ ശൈലി: ടി.ഒ. മോഹനൻ

advertise here


 
കണ്ണൂർ/തൊഴിലാളി വർഗ രാഷ്ട്രീയം കൊണ്ടു നടക്കുന്ന സി.പി.എം. അധികാരം കൈയ്യാളിയ ഘട്ടത്തിലെല്ലാം തികഞ്ഞ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മേയർ ടി.ഒ. മോഹനൻ പ്രസ്താവിച്ചു. അതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സഹകരണ മേ ഖലയിൽ പൊതുവായും കേരളാ ബാങ്കിൽ പ്രത്യേകിച്ചും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ ബാങ്കിലെ ഒഴിവുകൾ നികത്തുക, അമിത ജോലിഭാരം കുറക്കുക., രാഷ്ട്രിയ പക്ഷപാത നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് എപ്പോയീസ് യൂനിയൻ(AIBEA) കേരളാ ബാങ്ക് കണ്ണൂർ റീജ്യനൽ ഓഫീസിന് മുമ്പിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അപമാനകരമായ വാർത്തകളാണ് അനുദിനം പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അഴിമതിക്കാരുടെ സംരക്ഷകരായ ഭരണക്കാർ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

യൂനിയൻ പ്രസിഡണ്ട് എ.കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു.

യൂനിയൻ സംസ്ഥാന ജനറൽ സിക്രട്ടറി സി.കെ. അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.ബി.ഇ.എഫ് ജില്ലാ സിക്രട്ടറി ജി.വി. ശരത്ചന്ദ്രൻ., കെ.പി. രാഘവൻ,യൂനിയൻ ജനറൽ സിക്രട്ടറി മനോജ് കുമാർ കൂവേരി, മുണ്ടേരി ഗംഗാധരൻ, , സി.എ.അജീർ, പി.സുനിൽകുമാർ, കെ  ടി.പി. സാജിദ് എന്നിവർ പ്രസംഗിച്ചു. 

'കെ.പി. രാമചന്ദ്രൻ, ജോസഫ് ജോളി പോൾ, മജീദ് കെ പി ,  പി പ്രിയ, പി.ദീപ,കെ പ്രജിത്ത്, കെ.പ്രേമൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
BERIKAN KOMENTAR ()