"

BREAKING NEWS


കുറ്റാന്വേഷണ രംഗത്ത് കേരള പോലീസിന് ഒരു പൊൻതൂവൽ കൂടി!

advertise here


കൊല്ലം/ഉത്രവധക്കേസിൽ പ്രതി ഭർത്താവ് കുറ്റക്കാരനെന്ന് വിചാരണ കോടതി. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസും.കൊലപാതകമാണെന്ന പരാതിയുമായി ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറൽ ജില്ലാപോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് അവർകളെ കണ്ടതോടെയാണ് ഈ കേസിന് വഴിത്തിരിവ് ഉണ്ടായത്.


 അദ്ദേഹം ഈ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുക മാത്രമല്ല, അദ്ദേഹത്തിന്റെ പൂർണ്ണ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തിയാണ് അഭിമാനകരമായി മാറിയ ഈ കേസിനെ വിജയത്തിലേക്ക് എത്തിച്ചത്.ഇതിന് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ രണ്ട് കേസുകൾ തെളിയിക്കാനാവാതെ പരാജയപ്പെടുകയാണ് ഉണ്ടായത്. എന്നാൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കേസ് തന്നെ മികവുറ്റതും, പുതുമയാർന്നതുമായ അന്വേഷണ രീതികളിലൂടെ പ്രതി കുറ്റക്കാരനാണെന്ന കുറ്റപത്രം കോടതി ശരിവച്ചിരിക്കുന്നു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ഹരിശങ്കർ ഐ.പി.എസ് അവർകളുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. അദ്ദേഹത്തേയും, ടീം അംഗങ്ങളേയും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേരുകയാണ് കേരളത്തിലെ മുഖപുസ്തക സുഹൃത്തുക്കൾ!


ഉത്ര വധക്കേസിന്റെ വിജയം ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് കൂടി വഴിതെളിച്ചു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതെളിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി കഴിഞ്ഞു.  

 ഉത്ര വധക്കേസിൽ പ്രതി ഭർത്താവ് കുറ്റക്കാരനെന്ന് വിചാരണ കോടതി പറഞ്ഞു കഴിഞ്ഞു.ശിക്ഷയും വിധിച്ചപ്പോൾ എല്ലാവരും 

ഒരിക്കൽകൂടി ഹരിശങ്കർ ഐ.പി.എസ് അവർകളുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ മുഴുവൻ ടീമിനെയും ഓർത്തു. ഒപ്പം എല്ലാ അംഗങ്ങൾക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേർന്നു.

 

Advertisement
BERIKAN KOMENTAR ()