മുംബൈ /
ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു. 89വയസായിരുന്നു അദ്ദേഹത്തിന്. ശ്വാസ തടസത്തെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖ ബാധിതനായ അദ്ദേഹത്തെ നവംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
നവതി ആഘോഷത്തിന് കാത്തുനില്‍ക്കാതെയാണ് താരത്തിന്റെ മടക്കം. ഡിസംബര്‍ 8ന് ആണ് താരത്തിന്റെ ജന്മദിനം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ധര്‍മേന്ദ്ര ആശുപത്രിയില്‍ ആയിരുന്നു. എന്നാല്‍ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതോടെ താരം ഡിസ്ചാര്‍ജ് ആയിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ നടന്റെ മരണവാര്‍ത്ത പ്രചരിച്ചെങ്കിലും നടന്റെ കുടുംബം ഇത് തള്ളിയിരുന്നു. ആദ്യ ഭാര്യ പ്രകാശ് കൗറിനൊപ്പം മുംബൈയിലെ ഖണ്ടാല ഫാം ഹൗസില്‍ ആയിരുന്നു ധര്‍മേന്ദ്ര അവസാന നാളുകളില്‍ താമസിച്ചിരുന്നത്.
Advertisement