ന്യൂഡൽഹി / മുഖ്യമന്ത്രി ആരെന്നതിൽ ചർച്ച വേണ്ടെന്ന കെപിസിസി തീരുമാനം തള്ളി നേതാക്കൾ. ചർച്ചകൾ നടക്കട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷ മുതിർന്ന നേതാക്കളും. എന്നാൽ മുസ്ലീംലീഗിൽ അമർഷം പതയുകയാണ്.നിലപാട് പിഎംഎ സലാം അറിയിച്ചിട്ടും ചില നേതാക്കൾ അഭിപ്രായമത്സരം തുടരുകയാണ്.
കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യം മല്ലികാർജുന ഖാർഗയെ നേരിൽകണ്ട് കെ. സുധാകരൻ അറിയിച്ചതോടെ പരസ്യ പ്രതികരണവുമായി മറ്റു നേതാക്കളും ഉടൻ രംഗത്തെത്താനാണ് സാധ്യത.യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്നതിൽ ഉറച്ച് നിൽക്കുകയാണ് കെ.സുധാകരൻ. കെ.സി വേണുഗോപാലിനെ പോലെ ചടുലതയുള്ള നേതാവ് മുഖ്യമന്ത്രിയായി വരണമെന്ന് രണ്ട്തവണയാണ് കെ.സുധാകരൻ പരസ്യമായി ആവശ്യപ്പെട്ടത്. കെ.സി വേണുഗോപാലിനു പുറമേ, രമേശ്
ചെന്നിത്തല, വി.ഡി സതീശൻ എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കാനുള്ള ചരടുവലികളാണ് സജീവമായി നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഒറ്റപ്പേര് മാത്രമായി ഉയർത്താൻ എംപിമാർ തയാറായിട്ടില്ല.'വോട്ടെണ്ണിയ ശേഷം മുഖ്യമന്ത്രി ചർച്ച' എന്ന കെപിസിസി നയം പരസ്യമായി തള്ളിയ നേതാക്കളെ തളയ്ക്കാൻ കഴിയാതെ കിതയ്ക്കുകയാണ് സംസ്ഥാന നേതൃത്വം. സർവേകളിൽ മുന്നിലെത്തിയെങ്കിലും എംപിമാരുടെ മനസിൽ ഒറ്റപ്പേരായി വി.ഡി സതീശൻ ഇത് വരെ എത്തിയിട്ടില്ല. വി.ഡി സതീശന്റെ പേര് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉന്നയിച്ചെങ്കിലും ഡൽഹി ചർച്ചയിൽ ഇതുവരെ ഉയർന്നിട്ടില്ല. മഹാരാഷ്ട്ര സംഘടന ചർച്ചകൾകായിട്ടാണ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയെങ്കിലും മുഖ്യമന്ത്രി പദവിയിലേയ്ക്കുള്ള
ചർച്ചകൾകായിട്ടാണ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയെങ്കിലും മുഖ്യമന്ത്രി പദവിയിലേയ്ക്കുള്ള ചില കൂടിക്കാഴ്ചകൾ നടത്തിയതായിട്ടാണ് വിവരം. മുഖ്യമന്ത്രി ചർച്ചയിൽ കെ.സി വേണുഗോപാലിന്റെ പേര് ഉയർന്നതോടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ പരസ്യപ്രസ്താവനവിലക്കും മരവിച്ചത്. പാണക്കാട് തങ്ങൾ ഇക്കാര്യത്തിൽ സ്വരം കടുപ്പിക്കുമെന്നാണ് മലപ്പുറത്ത് നിന്നുള്ള സൂചനകൾ
Advertisement