"

BREAKING NEWS

AD

AD

സൗദിയിലെ ത്വാഇഫിൽ വാഹനാ പകടത്തിൽ യുവാവ് മരിച്ചു

advertise here


ജിദ്ദ /നാട്ടിൽ നിന്നെത്തിയ മലയാളിയെ കൂട്ടി ജിദ്ദയിൽ നിന്നും മടങ്ങുന്നതിനിടെ സൗദിയിലെ ത്വാഇഫിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ മോനിഷാണ് മരിച്ചത്. നാട്ടിൽ നിന്നെത്തിയ വയനാട് സ്വദേശിയായ മുസ്തഫ പരിക്കുകളോടെ ചികിത്സയിലാണ്. ഇവരുടെ വാഹനത്തിന് പിറകിൽ ബംഗ്ലാദേശ് സ്വദേശിയുടെ കാർ വന്ന് ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ജിദ്ദ വിമാനത്താവളത്തിൽ നിന്നും മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. വയനാട് സ്വദേശിയായ മുസ്ത‌ഫയെ റൂമിലേക്ക് എത്തിക്കാൻ വന്നതായിരുന്നു ആലപ്പുഴ രാമങ്കരി സ്വദേശി പുത്തൻപറമ്പിൽ ചിറ വീട്ടിൽ മോനിഷ് മോഹനൻ. ത്വാഇഫിലേക്ക് എത്താനിരിക്കെ മത്റക്കകും ഉശൈറക്കും ഇടയിലാണ് അപകടമുണ്ടായത്. മോനിഷ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. പരിക്കേറ്റ മുസ്തഫ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണ്. വന്നിടിച്ച വാഹനത്തിലെ ബംഗ്ലാദേശ് സ്വദേശിക്കും ഗുരുതര പരിക്കുണ്ട്. കെഎംസിസിക്ക് വെൽഫെയർ വിങിന് കീഴിലാണ് നിയമനടപടികൾ പൂർത്തിയാക്കുന്നതെന്ന് ത്വാഇഫിലെ സാമൂഹ്യ പ്രവർത്തകൻ സാലിഹ് നാലകത്ത് അറിയിച്ചു.

Advertisement
BERIKAN KOMENTAR ()