ദുബായ് / തർക്കം പരിഹരിക്കാൻ ഇടപെട്ട കോഴിക്കോട് സ്വദേശി ദുബായിൽ കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. കോഴിക്കോട് ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള താമസ കെട്ടിടത്തിലാണ് ദാരുണ സംഭവം.
മുറിയിലെ മറ്റ് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ പരിഹാരം കാണുന്നതിനിടെ മൻസിലിൽ ജസീലിൻ്റെ കഴുത്തിന് കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പൊലീസ് റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരണം സംഭവിച്ചു. മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.
ജസീലിനെ കുത്തിയതും മലയാളിയാണ്.
ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യംചെയ്തതോടെ തർക്കം രൂക്ഷമായി. ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന് കത്തികൊണ്ട് കുത്തുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രതിയെ
എത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Advertisement