എറണാകുളം / നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ യുവതി കാൽ വഴുതി പാളത്തിലേക്ക് വീണ് മരിച്ചു.
കൊല്ലം മൺട്രോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പി (35) ആണ് മരിച്ചത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം..
വഞ്ചിനാട് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിച്ചതാണ് ചിപ്പി. കാല്‍വഴുതി പാളത്തിലേക്ക് വീണ് ശരീരത്തിലൂടെ ചക്രങ്ങൾ കയറി ഇറങ്ങി.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതേദഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Advertisement