തൃശൂർ /
തൃശൂരിൽ പൂരാവേശം തുടങ്ങി കഴിഞ്ഞു.
വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ ആണ് മഠത്തിൽവരവ് പഞ്ചവാദ്യം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെറെ പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായാണ് ഇപ്രാവശ്യം തൃശൂർ പൂരം നടക്കുന്നത്. വെടിക്കെട്ട് പൂർണമായും ഒഴിവാക്കി. കുടമാറ്റം 15 മിനിറ്റ് മാത്രമായി പരിമിതപ്പെടുത്തി. സാമ്പിൾ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകൽ വെടിക്കെട്ട് എന്നിവ
പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് തൃശൂർ സബ് ഡിവിഷണൽ മജസ്ട്രേറ്റ് ഉത്തരവിറക്കി.യിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുൻപ് നിശ്ചയിച്ച സമയക്രമം കർശ്ശനമായി പാലിച്ച് തന്നെ നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
Advertisement