"

BREAKING NEWS

AD

AD

മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസി.സെക്രട്ടറിക്കും സസ്പെൻഷൻ

advertise here


ഇടുക്കി / പദ്ധതി നിർവഹണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസി.സെക്രട്ടറിക്കും സസ്പെൻഷൻ. സെക്രട്ടറി ഉദയകുമാർ ജി.പി, അസി.സെക്രട്ടറി മനേഷ് ദേവ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറിന്റേതാണ് നടപടി. 2024-25,26 സാമ്പത്തിക വർഷങ്ങളിലെ വിവിധ പദ്ധതികളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.2 കോടി 86 ലക്ഷത്തോളം രൂപയുടെ എസ്.സി ഫണ്ടിന്റെ ഭൂരിഭാഗവും വ്യാജ ഗുണഭോക്തൃ ലിസ്റ്റുണ്ടാക്കി കൈക്കൂലി വാങ്ങി സെക്രട്ടറി തട്ടിയെടുത്തതായാണ് പ്രാഥമിക റിപ്പോർട്ട്. സോളാർ ഫെൻസിംഗ്, മൂന്നാർ ബ്യൂട്ടിഫിക്കേഷൻ പദ്ധതികളിലും പ്രഥമദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളതിനാൽ
ക്രമക്കേട് കണ്ടെത്തിയിട്ടുള്ളതിനാൽ കൂടുതൽ വിശദമായ അന്വേഷണം നടത്താൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. സസ്പെൻഷൻ കാലയളവിൽ ഉദയകുമാറിന് നിയമാനുസൃത ഉപജീവന ബത്തയ്ക്ക് അർഹതയുണ്ടായിരിക്കും. പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതിയെ തുടർന്ന് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഞെട്ടിക്കുന്ന ക്രമക്കേടുകൾ പുറത്തുവന്നത്. ലക്ഷക്കണക്കിന് രൂപയുടെ പണാപഹരണം, വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ, അധികാര ദുർവിനിയോഗം എന്നിവ അസിസ്റ്റന്റ് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി.

Advertisement
BERIKAN KOMENTAR ()