ചെന്നൈ /
തമിഴ് നാട്ടില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉള്‍പ്പെടെയുള്ളവരുടെ വകുപ്പുകളായി. ഇന്ന് വൈകിട്ടാണ് വകുപ്പുകള്‍ സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ആഭ്യന്തരം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. മുതിര്‍ന്ന അംഗം കെ എ സെങ്കോട്ടയ്യനാണ് ടിവികെ സര്‍ക്കാറിലെ ധനമന്ത്രി. മന്ത്രി സഭ വിപുലീകരണം ഉടനുണ്ടാകുമെന്നാണ് സൂചന.
ആഭ്യന്തരത്തിന് പുറമെ ഐഎഎസ്,ഐപിഎസ്,ഐഎഫ്എസ്, വനിതാ ക്ഷേമം, യുവജന ക്ഷേമം, ശിശു ക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം അര്‍ബന്‍ ആന്‍ഡ് വാട്ടര്‍ സപ്‌ളൈ തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രി സി ജോസഫ് വിജയ് കൈകാര്യം ചെയ്യും. സഭയിലെ മുതിര്‍ന്ന അംഗവും ഭരണപരിചയവുമുള്ള കെ എ സെങ്കോട്ടയ്യനാണ് ധനമന്ത്രി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ ഉള്ള സാഹചര്യത്തിലാണ് കെ എ സെങ്കോട്ടയ്യനെ ധനമന്ത്രിയാക്കിയത്.
Advertisement