"

BREAKING NEWS

AD

AD

കണ്ണൂർ വളക്കൈയിൽ ബസ് പൂർണമായി കത്തി നശിച്ചു

advertise here
ശ്രീകണ്ഠപുരം ( കണ്ണൂർ): ചെങ്ങളായി വളക്കൈയിൽ സ്വകാര്യ ബസ് തീപിടിച്ച് പൂർണമായി കത്തി നശിച്ചു. എൻജിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടയുടൻ ആളുകളോട് ഇറങ്ങാൻ പറഞ്ഞതിനാൽ ആരും ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.  ഇരിട്ടി
തളിപ്പറമ്പ്
റൂട്ടിൽ സർവീസ് നടത്തുന്ന തേലക്കാടൻ എന്ന ബസിനാണ് ഉച്ചയ്ക്ക് 12.30 ഓടെ തീപിടിച്ചത്. തീ കണ്ടയുടൻ ബസ് ഒതുക്കി നിർത്തി. ആളുകൾ ബസിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും തീ ആളിപ്പടരാൻ തുടങ്ങി. തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും ബസ് പൂർണമായി കത്തിത്തീർന്നിരുന്നു. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് സംശയം എന്ന് ശ്രീകണ്ഠപുരം പോലീസ് പറഞ്ഞു
Advertisement
BERIKAN KOMENTAR ()