"

BREAKING NEWS

AD

AD

സംസ്ഥാനത്ത് പനി ബാധിതര്‍ കൂടുന്നു ഇന്ന് മാത്രം 10853

advertise here


തിരുവനന്തപുരം /സംസ്ഥാനത്ത് പനി ബാധിതര്‍ കൂടുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 10853 പേരാണ്. ഏറ്റവും കൂടുതല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. 2117 പേരാണ് മലപ്പുറത്ത് നിന്ന് ഇന്ന് പനിക്ക് ചികിത്സ തേടിയത്. തൃശ്ശൂര്‍ ജില്ലയിലും ആയിരത്തിന് മുകളില്‍ രോഗികള്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തി. എലിപ്പനിയും ഡെങ്കിയും ബാധിച്ച് ഓരോ മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം വയനാട്ടില്‍ 21 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. നാലുപേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. നാളെ ഉച്ചതിരിഞ്ഞ് വയനാട്ടിലെത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Advertisement
BERIKAN KOMENTAR ()