കൊച്ചി /
നടൻ സലിംകുമാർ മരിച്ചെന്ന വാർത്ത മലയാള ലോകം ഞെട്ടലോടെയാണ് കേട്ടത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു എങ്കിലും മരണത്തെ തോൽപ്പിച്ച് തിരിച്ചുവന്ന ചരിത്രമാണ് അദ്ദേഹത്തിന് ഉള്ളത് എന്നതുകൊണ്ട് തന്നെ എല്ലാവരും ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചു. സിനിമയ്ക്ക് പുറത്തും തമാശകൾ കലർന്നതും രസകരമായിരുന്നതുമായിരുന്നു അദ്ദേഹത്തിൻ്റെ മറുപടികൾ. രാഷ്ട്രീയമായും സാമൂഹികമായും കൃത്യമായ നിലപാട് സൂക്ഷിച്ച അപൂർവം നടൻമാരിൽ ഒരാളാണ് അദ്ദേഹം. സലിംകുമാറിന്റെ മൃതദേഹം ഇന്ന് സംസ്ക്‌കരിക്കും. രാവിലെ എട്ടുമണിയോടെ എറണാകുളം അമൃത ആശുപത്രിയിൽ നിന്നും പറവൂർ ടൗൺഹാളിൽ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഒരുമണിവരെ പൊതു ദർശത്തിന് വയ്ക്കും. പിന്നീട് വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് 3. 30ന് ശേഷം
വിട്ടുവളപ്പിൽ സംസ്കരിക്കും. ഇന്നലെ രാത്രി 10.43 നായിരുന്നു അന്ത്യം. മരണവാർത്തയറിഞ്ഞ് ഇന്നലെ രാത്രി തന്നെ നടന്മാരായ ദിലീപ്, രമേശ് പിഷാരടി, നാദിർഷ, സൗബിൻ ഷാഹിർ, നടി ശ്വോത മേനോൻ, തെസ്‌നി ഖാൻ, ഹൈബി ഈഡൻ എംപി എന്നിവർ എത്തിയിരുന്നുസലിം കുമാർ മരിച്ചുവെന്ന വാർത്ത ഒരുപക്ഷെ ആദ്യമായിട്ടല്ല മലയാളികൾ കേൾക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നിരവധി തവണ അദ്ദേഹത്തിന്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. താൻ മരിച്ചെന്ന് വ്യാജപ്രചരണം നടത്തുന്നവർക്ക് ഹാസ്യത്തിൽ കലർന്നായിരുന്നു സലിം കുമാർ മറുപടി നൽകിയത്. ഒരാളെ എട്ടുവർഷത്തോളം കാണാതിരുന്നാൽ അയാൾ മരിച്ചു പോയി എന്നാണ് ഇന്ത്യൻ നിയമം പറയുന്നത്, എന്നത് വച്ചുനോക്കുമ്പോൾ പുറംലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഇവർ
പറഞ്ഞത് അക്ഷന്തവ്യമായ ഒരു തെറ്റായി തനിക്ക് തോന്നുന്നില്ലെന്നായിരുന്നു സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.അന്ന് സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: അണ്ടർവേൾഡ് 'അറിഞ്ഞോ നമ്മുടെ സലിം കുമാർ മരിച്ചുപോയി'. അവിടെ ഇരിക്കുന്ന എല്ലാവർക്കും ഒരേ പേര് ആയതുകൊണ്ട് ഈ വാർത്ത അറിയിച്ച ആളെ നമുക്ക് ഒന്നാമനെന്ന് വിളിക്കാം ഒന്നാമന്റെ ഈ വാർത്ത കേട്ട് അവിടെ ഇരിക്കുന്ന ചിലർ അത്ഭുതസപ്തരായി. മറ്റുചിലർ സങ്കട പരവശരായി, ബാക്കിയുണ്ടായിരുന്ന ചിലർ വിഷാദ മൂകരായി. ' എങ്ങനെ ആയിരുന്നു അന്ത്യം" എങ്ങനെയായിരുന്നു എവിടെ വെച്ചായിരുന്നു എന്നൊന്നും അറിയില്ല പക്ഷേ സംഭവം നൂറുശതമാനം സത്യം ആവാനാണ് സാധ്യത'.'ഇതിൽ എനിക്കൊരു സംശയം ഉണ്ട് ' സംശയക്കാരൻ
തുടർന്ന്.'അല്ല ഈ സലിംകുമാർ
മരിച്ചുകഴിഞ്ഞാൽ, അയാളുടെ
വീട്ടിൽ നിന്നു കുടുംബത്തിൽ
ഉള്ളവരുടെ കരച്ചിൽ കേൾക്കില്ലേ
നിങ്ങൾ ആരെങ്കിലും അങ്ങനെ
വല്ലതും കേട്ടോ' സംശയക്കാരനു
മറുപടിയെന്നോണം
ഒന്നാമൻതുടർന്നു'എടാ അതിനു അങ്ങേർക്ക്
രണ്ട് ആൺമക്കൾ അല്ലേ,
അല്ലെങ്കിൽ തന്നെ ആണുങ്ങളുടെ
കരച്ചിൽ ആര് കേൾക്കാനാ,
ഇതിനാണ് പഴമക്കാർ പറയുന്നത്
ചത്താൽ നാലുപേരെ
അറിയിക്കാൻ പെണ്മക്കൾ
വേണമെന്ന്'.ഒന്നാമൻ്റെ പഴഞ്ചൊൽ
പ്രയോഗം വളരെ
അർത്ഥവത്താണെന്നു അവിടെ
ഇരിക്കുന്നതിൽ പ്രായം ചെന്ന ചിലർ
തലയാട്ടി സമ്മതിച്ചു. മറ്റുചിലർ പരേതനോടൊത്തുള്ള മധുര
സ്മരണകളിലേക്ക് ഊളിയിട്ടു
ഇറങ്ങി.ഊളിയിട്ടു ഇറങ്ങിയവരിൽ
ആദ്യം സംസാരിച്ചത് ജരാനരകൾ
ബാധിച്ച ഒരു
വൃദ്ധനായിരുന്നു.
Advertisement