"

BREAKING NEWS

AD

AD

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാ രമില്ലെന്ന് സംസ്ഥാനസെക്രട്ടറിയേറ്റ്

advertise here



തിരുവനന്തപുരം / തെരഞ്ഞെടുപ്പ് പരാജയത്തില്‍ തിരുത്താന്‍ തയ്യാറാകാതെ സിപിഐഎം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് തെറ്റുപറ്റിയില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായത്. സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു.

ജാതി സമവാക്യവും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിനെതിരായ പ്രചാരണം അഴിച്ചുവിട്ടത് ഗുണം കണ്ടു. പ്ലീനം ഉണ്ടാകാനും സാധ്യതയില്ല. പ്ലീനം വേണമെങ്കില്‍ കേന്ദ്രകമ്മിറ്റി തീരുമാനിക്കട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടിലുള്ളത്.
ബിജെപി വളര്‍ച്ച ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് സീറ്റ് ജയിച്ച ബിജെപി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ടുകള്‍ ഇത്തവണ കിട്ടിയില്ല.
2016ലും 2021ലും പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചു.
ക്രിസ്ത്യന്‍ - മുസ്‌ലിം വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ട് ഇത്തവണ കിട്ടിയില്ലെന്നും ഭൂരിപക്ഷ വോട്ടുകളും വിചാരിച്ച പോലെ വന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Advertisement
BERIKAN KOMENTAR ()