"

BREAKING NEWS


ഇന്ന് വിജയദശമി🛑 നാളെ (15)യാണ് വിദ്യാരംഭം🛑

advertise here


 
കണ്ണൂർ/ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ്‌ വിജയദശമി.അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി.ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് നടത്തുന്നത്.

🛑വിദ്യാരംഭം

കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം.
കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.


🛑വിദ്യാരംഭം

ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കുട്ടികൾക്ക് മൂന്നാം വയസ്സിലാണ് ഈ ചടങ്ങ് നടത്തുന്നത്. കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേത്രങ്ങളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്.

വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.

വിദ്യയെന്നാൽ അറിവ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം.

🛑ആചാരം

ഹിന്ദുമതത്തിൽ
ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.

സാധാരണയായി അക്ഷരങ്ങൾ എഴുതിച്ച് തുടങ്ങുന്നത് ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ എന്ന മന്ത്രം ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.

🛑പ്രധാന വിദ്യാരംഭ സ്ഥലങ്ങൾ/ക്ഷേത്രങ്ങൾ

തുഞ്ചൻ പറമ്പ്,
ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം
മൂകാംബിക സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ
എഴുകോൺ മൂകാംബിക ക്ഷേത്രം, കൊല്ലം
തിരുവുള്ളക്കാവ് ശ്രീ ധർമശാസ്ത ക്ഷേത്രം, തൃശ്ശൂർ
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
ചോറ്റാനിക്കര ദേവി ക്ഷേത്രം
ത്രിക്കാവ് ശ്രീദുർഗ്ഗാ ക്ഷേത്രം, പൊന്നാനി
ആവണംകോട് സരസ്വതി ക്ഷേത്രം (ആലുവയ്ക്ക് സമീപം), മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം,കണ്ണൂർ പളളിക്കുന്ന് മൂകാംബിക ക്ഷേത്രം, പയ്യാവൂർ ശിവക്ഷേത്രം,തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം,ചിറക്കൽപുഴാതി സോമേശ്വരിക്ഷേത്രം, ഉളിക്കൽ വയത്തൂർ കാലിയാർ ശിവക്ഷേത്രം, പൊയ്യൂർക്കരിഅർജ്ജുൻ കോട്ട മഹാദേവക്ഷേത്രം,
കൊല്ലൂർ മൂകാംബികാ ക്ഷേത്രം.

🛑കാക്കയങ്ങാട് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ വിദ്യാരംഭം സംഗീതഅർച്ചന നടത്തുന്നവർക്ക്  പ്രധാനമാണ്. ഇത്തവണയും ക്ഷേത്രത്തിൽ വിദ്യാംരംഭം ഏർപ്പെടുത്തിയിട്ടുണ്ട്.

🛑കർണാടകയിലെ കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലാണ് ചടങ്ങ്. ഇവിടെ വിദ്യാരംഭം നടത്തുന്ന കുട്ടികൾ ഭാവിയിൽ ഉന്നത ജീവിത വിജയം നേടുമെന്നാണ് വിശ്വാസം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.മലയാളികൾ ഭൂരിഭാഗവും ഈ രണ്ടുദിവസവും കൊല്ലൂരിൽ എത്തുന്നു


🛑 കൊറോണാ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നത്.കൊറോണാ വ്യാപന പശ്ചാത്തലത്തിൽ മലബാർദേവസ്വം ബോർഡിന്റെ കീഴിലുള്ള  ക്ഷേത്രങ്ങളിലും മറ്റും  നവരാത്രി ആഘോഷങ്ങൾ  കർശന നിയന്ത്രണങ്ങളോടെ വിദ്യാരംഭം അടക്കമുള്ള ചടങ്ങുകൾ നടത്തും.  ഇവിടങ്ങളിൽ രക്ഷിതാക്കൾ തന്നെയാണ് തങ്ങളുടെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു കൊടുത്തത്. സ്വർണ മോതിരം സ്വയം കരുതണം. സാംസ്കാരിക വിദ്യാലയങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും. രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികളെ രക്ഷിതാക്കൾ തന്നെ മടിയിലിരുത്തി ആദ്യാക്ഷരം കുറിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.

Advertisement
BERIKAN KOMENTAR ()