കൊച്ചി/കനത്ത മഴ തുടരുന്നതോടെ കെ.എസ്.ഇ.ബിയുടെ ആറു ഡാമുകളിലും ജലസേചന വകുപ്പിന്റെ നാലു ഡാമുകളും റെഡ് അെലര്‍ട്ടില്‍. ഷട്ടര്‍ തുറന്ന് ഈ ഡാമുകളില്‍നിന്നുള്ള ജലമൊഴുക്ക് കൂട്ടിയിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടെ കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, കുണ്ടള, ഷോളയാര്‍, മൂഴിയാര്‍, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലെര്‍ട്ട്. മാട്ടുപ്പെട്ടി ഡാമില്‍ രണ്ടാംഘട്ട ഓറഞ്ച് അലെര്‍ട്ടും കക്കിയില്‍ ആദ്യഘട്ട ബ്‌ളൂ അലെര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അെലര്‍ട്ടിലായ ഡാമുകളില്‍നിന്ന് നിശ്‌ചിത അളവില്‍ വെള്ളം പുറത്തുവിടും. നിലവില്‍ പെരിങ്ങല്‍കുത്തില്‍നിന്നാണ് ഏറ്റവും അധികം വെള്ളം തുറന്നിട്ടിട്ടുള്ളത്. അതേസമയം, കെ.എസ്.ഇബിയുടെ പ്രധാന അണക്കെട്ടുകളായ ഇടുക്കി, ഇടമലയാര്‍, ബാണാസുര, ആനയിറങ്കല്‍, പൊന്മുടി, കുറ്റ്യാടി, പമ്പ, ഇരട്ടയാര്‍, കല്ലാര്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പുകള്‍ ഇല്ല. ഇടുക്കിയില്‍ 2389. 52 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. ഇടമലയാറില്‍ 163.4 മീറ്ററും.
ജലസേചന വകുപ്പിന്റെ പീച്ചി, മംഗലം, വാഴാനി, മീങ്കര ഡാമുകളില്‍ റെഡ് അലര്‍ട്ടിലാണ്. ഷട്ടറുകള്‍ തുറന്ന് ഈ ഡാമുകളില്‍ നിന്ന് വന്‍ തോതില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ചുള്ളിയാര്‍, നെയ്യാര്‍, പോത്തുണ്ടി, ചിമ്മണി എന്നീ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ 10 ഡാമുകള്‍ യെല്ലോ അലര്‍ട്ടിലാണ്. ഇവിടെ നിന്ന് നിയന്ത്രിത അളവില്‍ ജലമൊഴുക്കുന്നുണ്ട്.
സംസ്‌ഥാനത്തെ 22 നദികളിലെ ജലനിരപ്പ് ഉയര്‍ന്നു കഴിഞ്ഞെന്ന് കേന്ദ്ര ജലകമ്മിഷന്റെ ജാഗ്രത നിര്‍ദേശത്തില്‍ വ്യക്‌തമാക്കുന്നു.