"

BREAKING NEWS


എഐയുഡബ്ലുസി തൊഴിലാളി പ്രതിഷേധ സംഗമം 22ന് കണ്ണൂരിൽ

advertise here

പയ്യാവൂർ /കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കോഴ്സ് കോൺഗ്രസ് (എഐയുഡബ്ലുസി) കണ്ണൂർ ജില്ലാ കമ്മിറ്റി 22ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ തൊഴിലാളി പ്രതിഷേധ സംഗമം സംഘടിപ്പിക്കും,


 ഡി.സി.സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും,സംസ്ഥാന പ്രസിഡന്റ് അഡ്വ:സവിൻ സത്യൻ, കേരളത്തിൻെറ ചാർജ് വഹിക്കുന്ന  എഐയുഡബ്ലുസി അഖിലേന്ത്യാ സെക്രട്ടറി കെ  ആനന്ദ് മുഖ്യപ്രഭാഷണം നടത്തും, കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിക്കും, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, ട്രേഡ്‌യൂണിയൻ നേതാക്കൾ,എന്നിവർ പങ്കെടുക്കും.പരിപാടിയിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലാളികൾ രക്തത്തിൽ തൊട്ട് പ്രതിജ്ഞയെടുക്കും എന്ന് സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി എം.എൻ പൂമംഗലം അറിയിച്ചു.

Advertisement
BERIKAN KOMENTAR ()