പയ്യാവൂർ / വണ്ണായിക്കടവ്,പൈസക്കരി,കുന്നത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചെമ്പേരി, ആലക്കോട്, കുടിയാൻമല, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് വണ്ണായിക്കടവ്,നെല്ലിക്കുറ്റി റോഡ് പ്രസ്തുത റോഡ് ജില്ലാ പഞ്ചായത്തിന്റെതാണ് 2014-ൽ അന്നത്തെ ജലവിഭവ വകുപ്പു മന്ത്രി പി.ജെ.ജോസഫിന് വാർഡ് മെമ്പറായിരുന്ന ടെൻസൺ ജോർജ്ജ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇൻവെസ്റ്റിഗേഷന് ഓർഡർ നൽകുകയും ഡീറ്റെയിൽ സർവ്വേയും, ബോറിംഗും നടത്തി എസ്റ്റിമേറ്റും പ്ലാനും ഉണ്ടാക്കിയതാണ്. എന്നാൽ പിന്നീട് വന്ന എൽ.ഡി.എഫ്.
സർക്കാർ ഇത് അവഗണിക്കുകയാണ് ചെയ്യുന്നത്. നിലവിലുള്ള പാലത്തിന് പല തവണ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൈവിരി സ്ഥാപിച്ചെങ്കിലും നിലവിൽ കൈവിരി ഇല്ല രണ്ട് ദിവസം ശക്തമായ മഴപെയ്താൽ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടും . നിർദ്ദിഷ്ട റഗുലേറ്റർ-കം-ബ്രിഡ്ജ് യാഥാർത്യമായാൽ ഈ പ്രദേശങ്ങളിലെ കുടി വെള്ള ക്ഷാമം പരിഹരിക്കപ്പെടും. അതുപോലെ കാർഷിക മേഖലക്ക് പുത്തൻ ഉണർവ്വും ഉണ്ടാകും ഈ വിഷയങ്ങൾ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യന്റെ ശ്രദ്ധയിൽപ്പെടുത്താനും കേരളാ കോൺഗ്രസ് നേതൃയോഗംതീരുമാനിച്ചു.മണ്ഡലം പ്രസിഡണ്ട് ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ടെൻസൺ ജോർജ് കണ്ടത്തിൻകര, ജോസ് വണ്ടാകുന്നേൽ,സജി കാട്ടുവിള,തോമസ് കളപ്പുര,സിനു ജോൺ,ടോമിച്ചൻ പാമ്പാറ,ജോർജ് ആനിത്തോട്ടം,ടി ടി ജോസ് ,വി.പി.പൈലി ,ആഗ്നസ് വാഴപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Advertisement