"

BREAKING NEWS


ഐശ്വര്യയെ കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേർസ് യൂണിയൻ അനുമോദിച്ചു

advertise here


പയ്യന്നൂർ/പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി എഡ്യുക്കേഷൻ വിഭാഗം നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ മികച്ച വളണ്ടിയർ അവാർഡ് നേടിയ എ.എസ് . ഐശ്വര്യയെ കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേർസ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റി അനുമോദിച്ചു.  കെ .എൽ .ഐ . യു   സംസ്ഥാന സെക്രട്ടേറ്റിയറ്റ് അംഗം ജി.അരുൺകുമാർ ഉപഹാരം നല്കി.

ജോയിൻ്റ് കൗൺസിൽ ജില്ലാ വെസ് പ്രസിഡൻ്റ് ടി.എസ്. പ്രദീപൻ ,കെ എൽ.ഐ.യു ജില്ലാ പ്രസിഡൻ്റ് എ.ഷെരീഫ്, സെക്രട്ടറി എസ്.ശ്രീകുമാർ ,  ജോയിൻ്റ് സെക്രട്ടറി പി. ബേസിൽ ,  സി.സുജിത്ത് എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ പയ്യന്നൂർ മേഖല സെക്രട്ടറിയും, കെ.എൽ.ഐ.യു  ജില്ലാ കമ്മറ്റി അംഗവുമായ എസ്.ആബു -പി.സലീന ദമ്പതികളുടെ മകളാണ് ഐശ്വര്യ .

Advertisement
BERIKAN KOMENTAR ()