തളിപ്പറമ്പ് / പാടശേഖരത്തിൽ നെൽ കൃഷി ഇറക്കിയ ജോയിൻ്റ് കൗൺസിൽ പ്രവർത്തകർ കൊയ്ത്ത് ഉത്സവം നടത്തി.
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ തീയ്യന്നൂർ പാടശേഖരത്തിലാണ് കൃഷി ഇറക്കി കതിരുകൾ കൊയ്തെടുത്തത്. ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ് മേഖല കാർഷിക ഗ്രൂപ്പാണ് കൃഷി ഇറക്കിയത്.പി.പി. പുഷ്പജൻ, സി.എൻ. സുരേഷ്, പി.പി.ഉഷ, നിർമ്മല എന്നിവർ കൊയ്ത്തു ഉത്സവത്തിൽ പങ്കെടുത്തു.
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു.
ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ് മേഖല പ്രസിഡണ്ട് എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
എം.പി.പത്മനാഭൻ പദ്ധതി വിശദീകരിച്ചു .
അനിൽ വർഗീസ് സ്വാഗതവും, പി.എൻ.ബിജുമോൻ നന്ദിയും പറഞ്ഞു.
Advertisement