"

BREAKING NEWS


തായ്‌വാനില്‍ അഗ്നിബാധ; 46 മരണം

advertise here


 
തായ് വാന്‍ /ദക്ഷിണ തായ്ബാനിലെ കാവോസിയങിലുണ്ടായ തീപിടുത്തത്തില്‍ 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. പ്രദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് 13 നില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. നിരവധി നിലകളെ അഗ്നിവിഴുങ്ങിയതായി അഗ്നിശമന വിഭാഗം വ്യക്തമാക്കി.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പുലര്‍ച്ചെ സ്‌ഫോടന ശബ്ദം കേട്ടതായി തായ്‌വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ താഴ് നിലയില്‍ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അപ്പാര്‍ട്ട്‌മെന്റുകളാണ് മുകള്‍ നിലകളില്‍ ഉണ്ടായിരുന്നത്. അടിനില പൂര്‍ണ്ണമായൂം കത്തിനശിച്ചു.

Advertisement
BERIKAN KOMENTAR ()