"

BREAKING NEWS


കാസർകോട് ജില്ലയിലെ 4 ക്ഷേത്രങ്ങളിൽ കോവിഡ് നിബന്ധനകളോടെ കളിയാട്ടം നടത്താന്‍ അനുമതി

advertise here


കാസർകോട് /നീലേശ്വരം തെരു ശ്രീ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ദേവസ്വത്തില്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ കോവിഡ് നിബന്ധനകള്‍ പാലിച്ച് കളിയാട്ടം നടത്തുന്നതിന് ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗം അനുമതി നല്‍കി. 

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്. തീരുമാനം.

കുട്ടമത്ത് പൊന്മാലം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നവംബര്‍ ഏഴ് മുതല്‍ ഒമ്പത്  വരെ നടക്കുന്ന  കളിയാട്ടത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിബന്ധനകളോടെ അനുമതി നല്‍കി. ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നീലമംഗലത്ത് ഭഗവതി ക്ഷേത്രത്തിനു കീഴിലുള്ള കാരി ശ്രീ  വിഷ്ണുമൂര്‍ത്തി ക്ഷേത്രം, ഓരി ശ്രീ  വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ ഒറ്റക്കോലം നടത്തുന്നതിന്  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  നിബന്ധനകളോടെ അനുമതി നല്‍കാനും യോഗത്തില്‍ തീരുമാനമായി


.

ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഡി.എംഒ ഇന്‍ചാര്‍ജ് ഇ മോഹനന്‍, ഡി.ഡി ഇ കെ വി പുഷ്പ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

Advertisement
BERIKAN KOMENTAR ()